വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാനയുടെ ആക്രമണം; ഒരാൾ മരിച്ചു

 


ഇരിട്ടി:-വള്ളിത്തോട്- പെരിങ്കിരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.

 പെരിങ്കിരി സ്വദേശി  ജെസ്റ്റിൻ ആണ് മരിച്ചത്.ഭാര്യ ജിനിയെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾ.ഉളിക്കൽ റിച്ച് പ്ലസ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജെസ്റ്റിൻ

Previous Post Next Post