നണിയൂർ നമ്പ്രത്ത് കാട്ടു പന്നി ശല്യം അതിരൂക്ഷം


മയ്യിൽ :-
നണിയൂർ നമ്പ്രത്തും പരിസര പ്രദേശങ്ങളിലും കാട്ടു പന്നി ശല്യം അതിരൂക്ഷം. കൂട്ടമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ കർഷകർ ദുരിതത്തിലായി .

നണിയൂർ നമ്പ്രം മൂന്ന് സെൻ്റ് കോളനിയിലെ സുനി കൊയിലേരിയൻ , മുളകിൻ പുറത്ത് ആമിന, പി.പി.നബീസ എന്നിവരുടെ കപ്പ കൃഷികൾ കഴിഞ്ഞ ദിവസം പന്നികൾ   നശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികൾ നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.


Previous Post Next Post