കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അഹ്സന്റെ ആഭിമുഖ്യത്തില്‍ ഫ്രഷേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അനസ് ഹുദവി അരിപ്ര ഉല്‍ഘാടനം ചെയ്തു.
അഹ്സന് പ്രസിഡന്റ് ഹസ്നവി റഫീഖ് ഹുദവി അധ്യക്ഷത വഹിച്ചു. പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലേര്‍ണിങ് കിറ്റ് കോംപ്ലക്സ് വൈസ് പ്രസിഡന്റ് എ ടി മുസ്തഫ ഹാജിയും, സെക്രട്ടറി കെ പി അബൂബക്കര്‍ ഹാജിയും വിതരണം ചെയ്തു.
അബ്ദുല്‍ അസീസ് ബാഖവി, സഫ്വാന് ഹുദവി, ഉനൈസ് ഹുദവി, ഹൈദരലി ഹുദവി, ഹസ്നവി യൂസുഫ് ഹുദവി, ഹസ്നവി സുലൈം ഹുദവി, ഹുജ്ജതുല്ലാഹ് ഹസ്നവി, മുര്‍ഷിദ് ഹസ്നവി, ബഷീര്‍ ഹസ്നവി, ജസീര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. സിറാജുദ്ധീന് ഹസ്നവി സ്വാഗതവും ശനാസ് ഹസ്നവി നന്ദിയും പറഞ്ഞു.