കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 


തളിപ്പറമ്പ് :- 15വർഷം കഴിഞ്ഞ വാണിജ്യ യാത്ര വാഹനങ്ങളും, 20വർഷം പഴക്കമുള്ള വ്യക്തി ഗതവാഹനങ്ങളും പൊളിക്കണമെന്നുള്ള  കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിനെതിരെയും ഇന്ധന വിലയിൽ പ്രതിഷേധിച്ചും തളിപ്പറമ്പ് ബസ്റ്റാന്റിൽ വാഹന ഉടമകളുടെയും തൊഴിലാകളുടെയും സംയുക്താഭിമുഖ്യത്തിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 മോട്ടോർ ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ ജയരാജൻ ഉത്ഘാടനം ചെയ്തു. S T U നേതാവ് സി ഉമ്മർ അധ്യക്ഷത വഹിച്ചു. ബസ് ഉടമസ്ഥസംഘടനകൾക് വേണ്ടി അസോസിയേഷൻ സെക്രട്ടറി കെ വിജയൻ. സി സുകുമാരൻ തൊഴിലാളി നേതാക്കളായ എം ചന്ദ്രൻ (ഓട്ടോ തൊഴിലാളി സംസ്ഥാന കമ്മറ്റി അംഗം സി ഐ ടി യു )T R ശിവൻ(ലൈറ്റ് മോട്ടോർ )കെ വി രാജൻ. പി ഷെറിത്ത് (C I T U )കെ വി വിനോദ്". വി വി വേണു (I N T U C)എ വി രതീഷ് (A I T U C )എന്നിവർ സംസാരിച്ചു.




Previous Post Next Post