കൊളച്ചേരി :- കൊളച്ചേരി തെയ്യം കലാ പഠന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കളായ ശ്രീ. ഒതേന പെരുവണ്ണാൻ കയരളം, ഗോപി പണിക്കർ അരോളി, മുരളി പണിക്കർ ചിറക്കൽ, ഹരിദാസൻ പണിക്കർ അരോളി എന്നിവരെ ആദരിച്ചു.
മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരവ് ചടങ്ങ് വി.ശിവദാസൻ MP ഉദ്ഘാടനം ചെയ്തു.ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ്, കേരളാ ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ, പി വി വത്സൻ മാസ്റ്റർ, കെ രാമകൃഷ്ണൻ മാസ്റ്റർ, എകൃഷ്ണൻ ,ഗിരീഷ് പണിക്കർ, എം വി കുഞ്ഞിരാമൻ പണിക്കർ എന്നിവർ സംസാരിച്ചു.
എം വി ബാലകൃഷ്ണൻ പണിക്കർ സ്വാഗതവും മനോജ് കമ്പിൽ നന്ദിയും രേഖപ്പെടുത്തി.