കമ്പിൽ :- പുതിയതെരു - വളപട്ടണം ദേശീയപാതയിൽ അനുഭവപെടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണമെന്ന് CPIM കമ്പിൽ ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപെട്ടു
CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം ഇ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.സി.പ്രകാശൻ പതാക ഉയർത്തി.പി.കെ ആശ അധ്യക്ഷത വഹിച്ചു .
എം.രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും ,ജിതേഷ് കുറിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു ,ലോക്കൽ സെക്രട്ടറി സി സത്യൻ ,കമ്മിറ്റി അംഗങ്ങളായ സി.രജുകുമാർ ,എം.വേലായുധൻ ,എം.ശ്രീധരൻ പ്രസംഗിച്ചു.
ബ്രാഞ്ച് സെക്രട്ടറിയായി എം.പി രാമകൃഷ്ണനെ തെരെഞ്ഞടുത്തു.