ചെന്നൈ :- കോവിഡ് വ്യാപനത്തെത്തുടർന്ന് പൂർണമായും റിസർവ്ഡ് കോച്ചുകളായി സർവീസ് നടത്തിയിരുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നു.
ദക്ഷിണ റെയിൽവേയിൽ 12 തീവണ്ടികളിൽ നവംബർ ഒന്നുമുതലും മൂന്ന് തീവണ്ടികളിൽ നവംബർ 10 മുതലുമാണ് ജനറൽ കോച്ചുകൾ തിരിച്ചുവരുന്നത്.
കണ്ണൂർ-കോയമ്പത്തൂർ (06607/06608), എറണാകുളം-കണ്ണൂർ (06305/06306), കണ്ണൂർ-ആലപ്പുഴ (06308/06307), കോട്ടയം-നിലമ്പൂർ റോഡ് (06326/06325), തിരുവനന്തപുരം-എറണാകുളം (06304/06303), തിരുവനന്തപുരം-ഷൊർണൂർ (06302/06301), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628/02627), രാമേശ്വരം-തിരുച്ചിറപ്പള്ളി (06268/02627), ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട (06089/06090), തിരുവനന്തപുരം-ഗുരുവായൂർ (06342/06341), നാഗർകോവിൽ-കോട്ടയം (06366), പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി (06844/06834) എന്നീ തീവണ്ടികളിലാണ് നവംബർ ഒന്നുമുതൽ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് എടുത്ത് കയറാവുന്ന ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക.
മംഗളൂരു-കോയമ്പത്തൂർ (06324 /06324), നാഗർകോവിൽ-കോയമ്പത്തൂർ (06321/06322), പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി (06844/06834) വണ്ടികളിൽ നവബർ 10 മുതൽ ജനറൽ കോച്ചുകൾ ഉണ്ടാവും.
എക്സ്‌പ്രസ്, മെയിൽ തീവണ്ടികളിൽ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടർന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്സ്‌പ്രസ്, മെയിൽ തീവണ്ടികളിലും ജനറൽ കോച്ചുകൾ വരും.