വളപട്ടണം :- വളപട്ടണം വില്ലേേജാഫീസ് കെട്ടിടംപണി ഉടൻ ആരംഭിക്കാൻ റവന്യൂ മന്ത്രി കെ.രാജൻ ഉത്തരവിട്ടു. നിലവിൽ കെട്ടിടം പഴകി ദ്രവിച്ച അവസ്ഥയിലാണ്. കെ.വി.സുമേഷ് എം.എൽ.എ. മന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് ഉടൻ പണി ആരംഭിക്കാൻ ഉത്തരവിട്ടത്.
2021 ഫെബ്രുവരിയിൽ കേരളത്തിലെ കുറേ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേേജാഫീസാക്കാൻ തറക്കല്ലിട്ട കൂട്ടത്തിൽ ഇവിടെയും അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടിരുന്നു. 44 ലക്ഷം രൂപയാണ് വകയിരുത്തിയത്. കെട്ടിടംപണി സാങ്കേതികകാരണങ്ങളാലാണ് വൈകിയതെന്ന് എം.എൽ.എ. പറഞ്ഞു. രണ്ട് വർഷമായി തങ്ങൾവയലിലെ താത്‌കാലിക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിലെ ശൗചാലയം, മുകൾത്തട്ടിൽ കയറാനുള്ള പ്രയാസം, മഴക്കാലത്തെ വെള്ളക്കെട്ട് എന്നിവ സംബന്ധിച്ച് പരാതിയുയർന്നിരുന്നു.
എട്ട് മാസം മുൻപ് തറക്കല്ലിട്ട മറ്റു കെട്ടിടങ്ങൾ പണിപൂർത്തിയായി വരികയാണ്. ചിലത് തുറന്നുകൊടുത്തിട്ടുണ്ട്.