കണ്ണൂർ :- സ്വകാര്യ ബസ്സുകൾ നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.നവംബർ 9 മുതൽ സർവീസ് നിർത്തി വച്ച് സമരം നടത്താനാണ് തീരുമാനം.
ഇതു സംബന്ധിച്ച് ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് പ്രധാന ആവശ്യം.വിദ്യാർഥികളുടെ മിനിമം നിരക്ക് 6 രൂപയാക്കണമെന്നും ബസ്സുടമകൾ ആവശ്യം ഉന്നയിക്കുന്നുണ്ട്.