രണ്ടു കോടിയിലേറെ രൂപയുടെ സ്വർണ ഇടപാട് തട്ടിപ്പ്: പ്രതി വിമാനത്താവളത്തിൽ പിടിയിൽ



കണ്ണൂർ :- രണ്ടു കോടിയിലധികം രൂപയുടെ സ്വർണ്ണ ഇടപാട് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. 

കണ്ണൂർ കക്കാട് അത്താഴക്കുന്നിലെ കെ.പി.നൗഷാദിനെ (48)യാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരി, എസ്.ഐ. ടി.കെ.അഖിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

വിദേശത്ത് കഴിയുകയായിരുന്ന പ്രതി ഷാർജയിൽ നിന്നും കണ്ണൂർ വിമാനതാവളം വഴി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതി യെ പിടികൂടുകയായിരുന്നു. 

കണ്ണൂരിലെ ഒരു ജ്വല്ലറിയിലെ മാർക്കറ്റിംഗ് ഓഫീസറായ ഇയാൾ ഇടപാടുകാരായ 10 ഓളം പേരിൽ നിന്നും രണ്ടു കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.

Previous Post Next Post