കുറ്റ്യാട്ടൂർ :- കേരള പ്രവാസി സംഘം കുറ്റ്യാട്ടൂർ ബസാർ യൂണിറ്റ് നേതൃത്വത്തിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ജി.ഡി.മാസ്റ്റർ സ്‌മാരക അവാർഡ് നേടിയ കെ.പത്മനാഭൻ മാസ്റ്ററെ അനുമോദിച്ചു.
കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം രാജീവ് ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. രമേഷ് അരിയേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പത്മനാഭൻ മാസ്റ്ററെയും, ആദ്യകാല ഗ്രന്ഥശാല പ്രവർത്തകനായ പ്രഭാകരൻ മാസ്റ്ററെയും പൊന്നാടയണിയിച്ച് ആദരിച്ചു. രാജീവ് ഗോവിന്ദ് പത്മനാഭൻ മാസ്റ്റ്ക്കു ഉപപഹാരം സമർപ്പിച്ചു. പ്രവാസി സംഘം വില്ലേജ് സെക്രട്ടറി പി.പി.പ്രസന്നൻ, എം.പ്രകാശൻ, കെ.മനോജ്, പി.പി.രാഘവൻ മാസ്റ്റർ, രാഘവൻ പാലേരി, കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു.