വാർഷിക ശരാശരിയിലും അധികമായി സംസ്ഥാനത്ത് ഇപ്രാവശ്യം മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

അധികമായി പെയ്തത് 207 മില്ലിമീറ്റർ മഴ



കൊച്ചി :-
ഈ വർഷം ലഭിക്കേണ്ട ശരാശരി മഴയുടെ കണക്കും കടന്ന് സംസ്ഥാനത്ത് മഴ ലഭിച്ചതായി കണക്കുകൾ തെളിയിക്കുന്നു. വർഷമവസാനിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ വർഷം മുഴുവൻ ലഭിക്കേണ്ട ശരാശരിയെക്കാൾ 207 മില്ലിമീറ്റർ മഴയാണ് ഇതുവരെ അധികം ലഭിച്ചത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കേരളത്തിൽ 2924.7 മില്ലിമീറ്റർ മഴയാണ് ശരാശരി ലഭിക്കേണ്ടത്. ഒക്ടോബർ 27 വരെയുള്ള കണക്കുപ്രകാരം ഇതുവരെ 3131.6 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷ സീസണിൽ (ജൂൺ-സെപ്റ്റംബർ) 16 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എന്നാൽ ശൈത്യകാല സീസണിലെ (ജനുവരി, ഫെബ്രുവരി) മഴ 409 ശതമാനവും വേനൽമഴ (മാർച്ച്-മേയ്) 108 ശതമാനവും അധികമായിരുന്നു. നിലവിൽ തുടരുന്ന തുലാവർഷ സീസണിൽ (ഒക്ടോബർ-ഡിസംബർ) 104 ശതമാനം അധികമഴയാണ് ഇതുവരെ ലഭിച്ചത്.

പത്തനംതിട്ടയാണ് ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല.

Previous Post Next Post