കണ്ടക്കൈയിൽ മണ്ണിനടിയിൽ നിന്ന് മൺ കലങ്ങളും മൺപാത്രങ്ങളും കണ്ടെത്തി

 

മയ്യിൽ:-മയ്യിൽ കണ്ടക്കൈയിൽ മതിലു കെട്ടാനായി കുഴിയെടുക്കവെ മണ്ണിനടിയിൽ നിന്നും മൺകലങ്ങളും മൺ പാത്രങ്ങളും കണ്ടെത്തി. കെ സി ഉണ്ണികൃഷ്ണൻ്റെ പറമ്പിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെ പണിക്കാർ കുഴിയെടുത്ത് ഏകദേശം 2 അടി താഴ്ചയിലെത്തിയപ്പോഴാണ് മൺകലകളും മൺപാത്രങ്ങളും ശ്രദ്ധയിൽപ്പെട്ടത്. ഒരു മൺകലം മണ്ണിനടിയിൽ തന്നെ കിടപ്പുമുണ്ട്. 

വാർഡ് മെമ്പർ ബിജു സ്ഥലം സന്ദർശിച്ചു. പാത്രങ്ങളുടെ കാലപഴക്കം നിർണ്ണയിക്കാനും മറ്റുമായി  പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

Previous Post Next Post