മയ്യിൽ :- ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റും തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രമന്ഥാലയം കരിയർ ഗൈഡൻസ് സെന്ററും സംഘടിപ്പിക്കുന്ന സൗജന്യ പിഎസ്‌സി പരീക്ഷാപരിശീലനത്തിന് തുടക്കമായി. ഗ്രന്ഥാലയം ഹാളിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്‌ഘാടനം ചെയ്‌തു.
മയ്യിൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്‌ന അധ്യക്ഷയായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ വി ഗോവിന്ദൻ കുട്ടി, എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൻ, പഞ്ചായത്തംഗം എം ഭരതൻ, കെ സി ശ്രീനിവാസൻ, കെ ലിഷ എന്നിവർ സംസാരിച്ചു. എൽഡിസി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ലൈബ്രറി ഹാളിൽ പത്തുമുതൽ നാലുവരെയാണ് മുപ്പത് നാൾ നീളുന്ന പരീശീലനം. ഫോൺ: 9400676183.