കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ഇരിട്ടിയിലെ ചെങ്കല്‍ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി


ഇരിട്ടി :- 
കണിച്ചാര്‍ കാളിയത്ത് പ്രവര്‍ത്തിച്ച സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിക്കാണ് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് ക്വാറി പ്രവര്‍ത്തിപ്പിച്ചെന്ന പരാതിയിന്മേലാണ് ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി പത്മാവതിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

കേളകം വില്ലേജ് ഓഫീസര്‍ രാധ, റവന്യൂ ശ്രീധരന്‍,ലിനീഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

Previous Post Next Post