മയ്യിൽ: എന്റെ ബൂത്ത് എന്റെ അഭിമാനം" ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോറളായി കോൺഗ്രസ് ഓഫിസിൽ വെച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ബൂത്ത് പ്രസിഡണ്ട് എൻ.പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ അനുസ്മരണ പ്രഭാഷണം നടത്തി. സി. വിനോദ്, യൂത്ത് കോൺഗ്രസ് മണ്ഡലം ജന: സെക്രട്ടറി കെ. നൗഷാദ്, കെ. ഷംന, കെ.പി.പി. അഷ്റഫ്, കെ. ശ്രീജിത്ത്, സി. പ്രസാദ്, കെ. സബിത, ഹാനി അഷ്റഫ് എന്നിവർ നേതൃത്വം നല്കി.