നബിദിനത്തിൽ തെരുവിലുള്ളവരുടെ വിശപ്പടക്കി അൽ മഖർ കാരുണ്യം ദഅവാ സെൽ

 

കണ്ണൂർ:- അൽ മഖർ കാരുണ്യം ദഅവാ സെൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഹബീബിന്റെ പൊതിച്ചോർ വിതരണം ഈ വർഷവും വിപുലമായി കേരളത്തിലെ 14 ജില്ലകളിലും നടത്തി . മുഹമ്മദ്‌ നബി യുടെ ജന്മദിനത്തിൽ പാവപ്പെട്ട തെരുവിൽ കഴിയുന്നവർക്കാണ് പൊതിച്ചോർ നൽകിയത്.

 ജീവ കാരുണ്യം പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനായാണ്  കാരുണ്യം വിവിധ കേന്ദ്രങ്ങളിൽ അജ്മൽ കൊയിലാണ്ടി, റിയാസ് വാരം , മുഈദ് കൂട്ടുപുഴ,മിന്ഹാജ് കീച്ചേരി,നബീൽ കാഞ്ഞിലേരി, അൻഷാദ് അഴീക്കോട്‌, സവാദ് ധർമടം,റഫ്നാസ് ചാവശ്ശേരി  തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post