മയ്യിൽ :- മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിൻ്റെ മുകളിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയാതായി സംശയം. ഇന്നലെ രാത്രിയോടെയാണ് ചാടിയതെന്നാണ് സംശയം.
ആലക്കോട് വായാട്ടുപ്പറമ്പ സ്വദേശി ആണ് മുല്ലക്കൊടി പുഴയിൽ ചാടിയത് എന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തിൻ്റെ വാഹനം പാലത്തിൻ്റെ മുകളിൽ നിർത്തിയിട്ടിട്ടുണ്ട് .
ഇദ്ധേഹത്തിൻ്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിട്ടുണ്ട്.
തളിപ്പറമ്പ്, മയ്യിൽ പോലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടന്നു വരുന്നു.