ചിറക്കല്‍: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ജേർണലിസത്തില്‍ മൂന്നാം റാങ്ക് നേടിയ മിന്‍ഹ ഫാത്തിമയെ എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, കൊല്ലരത്തിക്കൽ ബ്രാഞ്ച് സെക്രട്ടറി വിപി സാബിര്‍ തുടങ്ങിയവരാണ് വീട്ടിലെത്തി അനുമോദിച്ചത്. ഉന്നതവിജയം നേടിയ മിന്‍ഹ ഫാത്തിമക്ക് അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ഉപഹാരം നല്‍കി.