ജില്ലയിലെ 107 പട്ടികവര്‍ഗ കോളനിയില്‍ ഇന്റര്‍നെറ്റ്


കണ്ണൂർ :-
ജില്ലയിലെ 107 പട്ടികവര്‍ഗ കോളനിയില്‍ നെറ്റ് വര്‍ക്ക് സൗകര്യം  ലഭ്യമാക്കുന്നു. ഓണ്‍ലൈന്‍ പഠനം തടസപ്പെട്ട മലയോര മേഖലകളിലുള്ള പട്ടിക വര്‍ഗ കോളനിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈടുത്ത് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. 

കേരള വിഷന്‍ മുഖേന ഒരു വര്‍ഷത്തെ സൗജന്യ വൈഫൈയാണ് നല്‍കുക. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി  ചെലവഴിക്കുന്നത്. നവംബര്‍ 15 നകം പദ്ധതി പൂര്‍ത്തീകരിക്കും.

Previous Post Next Post