വയലാർ ദിനാചരണത്തിൻ്റെ ഭാഗമായി ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു


മയ്യിൽ :-
പൊയ്യൂർ ദേശാഭിവൃദ്ധിനി വായനശാല യുവജന വേദിയുടെ നേതൃത്വത്തിൽ വയലാർ ദിനാചരണം നടത്തുന്നതിൻ്റെ ഭാഗമായി  15 വയസ്സു വരേയുള്ളവർക്കും, അതിനു മേലെയുളളവർക്കുമായി രണ്ടു വിഭാഗമായി വയലാർ ചലച്ചിത്ര ഗാനാലാപന മത്സരവും, വയലാർ രചിച്ച കവിതാപാരായണ മത്സരവും നടത്തുകയാണ്.

 വാട്സ് ആപ്പ് ഗ്രൂപ്പ് വഴി Oct 24, 25 എന്നീ തീയ്യതികളിൽ രാത്രി 7.30 ന് ആണ് മത്സരം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ അവർ പാടി അവതരിപ്പിക്കുന്ന വയലാറിൻ്റെ കവിത, ചലച്ചിത്ര ഗാനങ്ങൾ എന്നിവയുടെ വീഡിയോ.. മത്സരാർത്ഥിയുടെ പേർ വിവരം എന്നിവ ഉൾപ്പടെ 9895447275  എന്ന നമ്പറിലേക്ക് 24.10.21 ന് വൈകു: 6 മണിക്ക് മുമ്പായി അയച്ചുതരണമെന്ന് കമ്മിറ്റി ഭാരവാഹികൾ  അറിയിക്കുന്നു.

Previous Post Next Post