കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു

 

കണ്ണൂർ:-കണ്ണൂരിൽ വീടിന്റെ മച്ച് തകർന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് സ്വദേശി വസന്തയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പൊടിക്കുണ്ട് മിൽമയ്ക്ക് സമീപം കൊയ്ലി പവിത്രൻ്റെ ഭാര്യയാണ്. മരത്തിൻ്റെ മച്ചാണ് മുറിയിൽ ഉണ്ടായിരുന്നത്. അത് തകർന്നുവീഴുകയായിരുന്നു. മച്ചിനു കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മറ്റുമുറികളിലും ആളുകൾ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും പരുക്കേറ്റിട്ടില്ല. മരിച്ച സ്ത്രീക്കൊപ്പം അവരുടെ മകനും ഉണ്ടായിരുന്നു. 45 വയസ്സുകാരനായ മകൻ ഷിബുബിനും പരുക്കേറ്റു ഇയാളെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും എത്തിയാണ് വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തത്.

Previous Post Next Post