ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം ശാസ്ത്ര ക്ലാസ്സ് നടത്തി


ചേലേരി :-
ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം നടത്തിയ ശാസ്ത്ര ക്ലാസ് പരമ്പര തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

നാം ജീവിക്കുന്ന പ്രകൃതി എന്ന വിഷയത്തിൽ കെ.കെ.ഭാസ്കരൻ ക്ലാസ്സ് എടുത്തു. ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ. ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മറ്റി അംഗം പി.വിനോദ്, പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ.പി.ജയരാജൻ എന്നിവർ പ്രസംഗിച്ചു. 

വായനശാല സെക്രട്ടരി പി.കെ.രഘുനാഥൻ സ്വാഗതവും ലൈബ്രേറിയൻ കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.

Previous Post Next Post