കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ,ചേലേരി ബ്രാഞ്ചുകളുടെ പരിധിയിൽ വരുന്ന മെമ്പർമാരുടെ മക്കളിൽ SSLC, Plus two ഉന്നത വിജയികളായവരെ അനുമോദിച്ചു.
അനുമോദന ചടങ്ങ് കെ വി സുമേഷ് MLA ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയരക്ടർമാരായ സി ഇബ്രാഹിം കുട്ടി, പി വി ഉണ്ണികൃഷ്ണൻ ,കണ്ണാടിപ്പറമ്പ് GHSS പ്രിൻസിപ്പാൾ ഇ രാധാകൃഷ്ണൻ, Head Master പി മനോജ് കുമാർ, ദേശ സേവാ UP സ്കൂൾ HM എം.വി ഗീത ,കാണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
മുല്ലക്കൊടി ബാങ്ക് പ്രസിഡൻ്റ് പി പവിത്രൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി സി ഹരിദാസൻ നന്ദിയും പറഞ്ഞു.