കുറ്റ്യാട്ടൂർ :- വേശാല ദർശന സാംസ്കാരിക കേന്ദ്രം കവിയും ഗ്രന്ഥശാല പ്രവർത്തകനുമായ എ.വി.കെ വേശാലയുടെ അനുസ്മരണ പരിപാടി കോവിഡ് മാനദണ്ഡമനുസരിച്ച് സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ.ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് എം.എസ്.സി ഫിസിക്സിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ നീലിമ മധുസൂദനൻ , സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായ ധ്യാൻ ദേവ് , നിരഞ്ജന പ്രകാശ്, പൂക്കള മത്സരം സെൽഫിയിൽ ഒന്നും രണ്ടും വിജയികളായ അഭിനവ് . എം , ഇഷ്വാ നിയ, പ്രോത്സാഹന സമ്മാനം നേടിയ ഋതുനന്ദ.പി , ലയ നന്ദ.എ.ആർ, ധ്യാൻ ദേവ് , മാളവിക ശ്രീജിത്ത്, ഹരിത് ബി.വി, ശ്രിയ ശ്രീജിത്ത് , സംസ്കൃത വാർത്ത വായന മത്സര വിജയി അഷിൻ പി.പി, വന്യജീവി വാരാഘോഷം ക്വിസ് മത്സര വിജയി അൻഷിക അനീഷ് എന്നിവരെ യോഗത്തിൽ വച്ച് അനുമോദിച്ചു.
ദർശനയുടെ പ്രസിഡണ്ട് എസ്. പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.ടി. മനോഹരൻ സ്വാഗതവും ജോ.സെക്രട്ടറി സുശാന്ത് മഠപ്പുരക്കൽ നന്ദിയും പറഞ്ഞു.