കൊളച്ചേരി :- സിപിഐ എം നണിയൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സി.പത്മനാഭൻ - പ്രീത ദമ്പതികളുടെ മകൾ അർച്ചനയുടെ പിറന്നാൾദിനത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി.
കൺവീനർ ശ്രീധരൻ സംഘമിത്ര തുക സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി സി. സത്യൻ ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ ,എ പി സുരേശൻ എന്നിവർ പങ്കെടുത്തു.