കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലുള്ള തവിടാട്ട് ചാൽ റോഡ് 400 മീറ്റർ കല്ല് പാകൽ പണി തുടങ്ങിയിട്ട് 4 മാസത്തിലേറെയായി.
എന്നാൽ പണി പാതിവഴിക്ക് നിർത്തിയിട്ട് ഇപ്പോൾ ഒരു മാസമാവുന്നു. ഇത് കാരണം ഏകദേശം 15 കുടുംബങ്ങൾ അതിൽ വൃദ്ധജനങ്ങളും കുട്ടികളും അസുഖമുള്ളവരും വളരെയധികം യാത്രാ ക്ലേശം അനുഭവിക്കുകയാണ്. റോഡിൽ കുടി മഴവെള്ളം കുത്തി ഒഴുകി മുഴുവൻ റോസും വലിയ കുണ്ടും കഴിയും നിറഞ്ഞു തീരേ യാത്രാ യോഗ്യമല്ലാതായിരിക്കയാണ്.
അതിനാൽ വേണ്ടപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് റോഡ് നന്നാക്കി യാത്ര യോഗ്യ മാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
.