തപാൽ വകുപ്പിന്റെ അഭിമുഖ്യത്തിൽ മയ്യിലിൽ ആധാര്‍ മേളയ്ക്ക് തുടക്കമായി


മയ്യിൽ :-
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് 'ആസാദ് കാ അമൃത് മഹോത്സവ്' എന്ന പ്രമേയത്തിലൂന്നി തപാല്‍ വാരത്തില്‍ മയ്യില്‍ പഞ്ചായത്തില്‍ 11-10-2021 മുതല്‍ 13-10-2021 വരെ നടത്തുന്ന ആധാര്‍മേളയ്ക്ക് തുടക്കമായി.. 

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.കെ. റിഷ്‌ന സി.ആര്‍.സി. വായനശാല മയ്യില്‍ വെച്ച് നടത്തി. പരിപാടിയില്‍ അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. 

വാര്‍ഡ്‌മെമ്പര്‍ ശ്രീ ബിജു, സി.ആര്‍.സി. വായനശാല സെക്രട്ടറി ശ്രീ. പി.കെ. പ്രഭാകരന്‍, ശ്രീ. ഷാജു, ശ്രീ. രാജേഷ് (തപാല്‍വകുപ്പ്) എന്നിവര്‍ സംസാരിച്ചു. പരിപാടി 3 ദിവസം നീണ്ടു നില്‍ക്കും.

Previous Post Next Post