കമ്പിൽ :- കുമ്മായക്കടവ് ശാദുലിയ്യ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു.
മഹല്ല് പ്രസിഡന്റ് സകരിയ്യ ദാരിമി പതാക ഉയർത്തി.ഹാഫിസ് അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു.
സദർ മുഅല്ലിം അമീർ ദാരിമി പ്രഭാഷണം നടത്തി.ഹാഫിസ് അബ്ദുൽ ബാസിത് ഫൈസി,ഹാഫിസ് അബ്ദുൽ ഗഫാർ അസ്ഹരി,അഷ്റഫ് മൗലവി,മുഹമ്മദ് കുഞ്ഞി മൗലവി,കുഞ്ഞഹമ്മദ് ഹാജി,ഇബ്രാഹീം ഹാജി,അബൂബക്കർ സാഹിബ് അസ്‌ലം സാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹിദായത്തുൽ ഇസ്ലാം മദ്രസ,സ്വഫാ കോളേജ് വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് മധുര വിതരണംവും നടന്നു.