മയ്യിൽ:- കയരളം ഒറപ്പടിയിലെ കുളിച്ചാലിൽ സുമന (55)യെയാണ് വീടിനടുത്തുള്ള പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ മരിച്ച നിലയിൽ കണ്ടത്. പരേതനായ സുരേന്ദ്രന്റെ ഭാര്യയാണ്. സൗമ്യ ഏക മകൾ.
തളിപ്പറമ്പ് ഫയർ ഫോഴ്സും മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മയ്യിൽ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം (ശാന്തിവനം, കണ്ടക്കൈപറമ്പ് ) സംസ്കാരം നടക്കും.