പ്രവേശനോത്സവത്തോടെ കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും


തിരുവനന്തപുരം:- 
കോവിഡ് കാലത്തെ അടച്ചിരിപ്പ് കഴിഞ്ഞ് സ്കൂളിലേക്കെത്തുന്ന കുട്ടികളെ ആഘോഷമായി സ്വീകരിക്കും.

സ്കൂൾ കവാടത്തിൽ അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും ചേർന്നായിരിക്കും വരവേൽക്കുക. എല്ലാ സ്കൂളിലും ഇത്തവണയും പ്രവേശനോത്സവം ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

 സ്കൂൾപ്രവർത്തനങ്ങൾക്കുള്ള അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post