വിനോദ് കണ്ടക്കൈക്ക് മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ ആദരം

 

മയ്യിൽ:-കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ പ്രവർത്തകരൊടപ്പം മുന്നണി പോരാളിയായി പ്രവർത്തിച്ച വിനോദ് കണ്ടക്കൈയെ മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് കൗൺസിൽ ആദരിച്ചു.

ആദരവ് യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു. ആശുപത്രി സൂപ്പർവൈസർ രാഘവൻ അധ്യക്ഷനായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. കാർത്യായനി ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ, LHS ശ്യാമള, പി.ആർ.ഒ. ഉമേഷ്‌, ചന്ദ്രൻ മയ്യിൽ തുടങ്ങിയവർ സംസാരിച്ചു. വിനോദ് മറുഭാഷണം നടത്തി. LHI ഗ്രേസി നന്ദി പറഞ്ഞു.

Previous Post Next Post