കൊളച്ചേരി:-ഉത്തര പ്രദേശിലെ കര്‍ഷക സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി കർഷകസമര പോരാളികളെ കൊലപ്പെടുത്തുകയും ഇവരെ സന്ദർശിക്കാനായി ലകിം പൂർ ഖേദിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീട് സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ ഉത്തര പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ്സിൻ്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎം ശിവദാസൻ, കൊളച്ചേരി മണ്ഡലം പ്രസിഡന്റ് കെ ബാലസുബ്രഹ്മണ്യം, മണ്ഡലം കമ്മിറ്റി അംഗം കെ പി മുസ്തഫ, മണ്ഡലം സെക്രട്ടറി സി കെ സിദ്ദിഖ് ,എ വിജു, യൂത്ത് കോൺഗ്രസ് നേതാക്കളായ പി വി റൈജു ,സൈനുദ്ദീൻ, മധു എംടി, രഞ്ജിത്ത്, എംപി അരവിന്ദാക്ഷൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.