കണ്ണൂർ :- പുതിയതെരു പെൺവാണിഭക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ മജിസ്ട്രേറ്റ് കോടതി തള്ളി. റിമാന്റിൽ കഴിയുന്ന പ്രതികളായ പ്രകാശൻ, മധുസൂദനൻ, നൂറുദ്ദീൻ എന്നിവരാണ്കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മജിസ്ട്രേറ്റ് ആർ അനിത ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
പുതിയതെരു നീരൊഴുക്കുംചാലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് വളപട്ടണം പോലീസ് കഴിഞ്ഞ വ്യാഴാഴ്ച വീട് റെയ്ഡ് ചെയ്ത് നാല് യുവതികൾ അടക്കം ഏഴുപേരെ അറസ്റ്റു ചെയ്തിരുന്നു. യുവതികളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും മറ്റുള്ളവരെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായാരുന്നു.