കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ നിര്യാതനായി


ബെംഗളൂരു : - 
കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പർവതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളിൽ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാർ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ പിതാവിന്റെ ചിത്രങ്ങളിൽ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.


ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്.


അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പർതാരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.


അഭിനയത്തിന് പുറമെ പിന്നണി ഗാനരംഗത്തും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പിന്നണി ഗാനകനായും തിളങ്ങി. 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തി

അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കു ധൃതി രാജ്കുമാർ എന്നിവർ മക്കളാണ്.

Previous Post Next Post