കമ്പിൽ ലത്തീഫിയ അറബിക്ക് കോളേജിൽ എനർജറ്റിക് 2021 സംഘടിപ്പിച്ചു


കമ്പിൽ :-
കമ്പിൽ  ലത്തീഫിയ അറബിക്ക് കോളേജ് 2021 - 22 വർഷത്തെ നേരിട്ടുള്ള ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനവും രക്ഷിതാക്കളുടെ യോഗവും 2021 ഒക്ടോബർ 28 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.  മുജീബുറഹ്മാൻ ആമുഖ ഭാഷണം നടത്തി.  പ്രിൻസിപൽ മുഹമ്മദ് ബഷീർ നദ്‌വി ഉദ്ബോധനം നിർവ്വഹിച്ചു.. എം. സി ഹാഷിം മാസ്റ്റർ സ്വാഗതവും ഖാസിം ഹുദവി നന്ദിയും പറഞ്ഞു. ഖാലിദ് ഹാജി, എം കെ മൊയ്തു ഹാജി, അബ്ദുള്ള നാറാത്ത്, അശ്രഫ് മൗലവി, അബ്ദുൾ സത്താർ സംസാരിച്ചു. എം അബ്ദുൾ അസീസ് ഹാജി,   ഹംസ മൗലവി,  മുനീർ മേനോത്ത്, ജംഷീർ ദാരിമി, ഫരീദ ടീച്ചർ, ത്വൈബ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post