മയ്യിൽ :- കനറാ ബാങ്കിൻ്റെ 116 മത് സ്ഥാപകദിനം മയ്യിൽ ശാഖയിൽ ആലോഷിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് റോബർട്ട് ജോർജ് , സീനിയർ മാനേജർ ഷിജു K , എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ പ്രസിഡണ്ട് സുബേദാർ മേജർ രാധാകൃഷ്ണൻ T V (Rtd) എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു .
ബ്രാഞ്ച് മേനേജർ ബിനിലാ V V അധ്യക്ഷത വഹിച്ചു.
വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ 6 വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. സ്റ്റാഫ് അംഗങ്ങളായ Vijesh V V, Nimesh P, Jinu Peter, Maneesh C, Santhosh Kumar , Padmavati , Rathi Devi എന്നിവർ പങ്കെടുത്തു.