കമ്പിൽ:-കേരളപ്പിറവിയുടെ അറുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് 1990 ൽ കമ്പിൽ മാപ്പിള ഹൈ സ്കൂളിൽ നിന്നും പത്താം ക്ലാസ് പഠിച്ചിറങ്ങിയവരുടെ വാട്സ്ആപ്പ് കൂട്ടായ്മ ക്വിസ് മത്സരം നടത്തി.
റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി രമണി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു.അരുൺ കിഴക്കെയിൽ, ജയൻ പി. പി. എന്നിവർ മത്സരം മത്സരം നിയന്ത്രിച്ചു.
കേരളം അന്നും ഇന്നും എന്ന തിനെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ ഷീജ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സജിത്ത്, സഞ്ജന, ഗിരീഷ് എന്നിവർ പങ്കിട്ടു. ഫാദിൽ, ഷീമ, ഷീബ എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി.ചടങ്ങിൽ എം. ബി. സന്തോഷ് നന്ദി അറിയിച്ചു.
ഓൺലൈൻ ആയി നടത്തിയ മത്സരം എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.