ഇടിമിന്നലേറ്റ് വയറിംഗ് കത്തിനശിച്ച വീടുകളിൽ ഇലക്ട്രിക്ക് വയറിംഗ് സൂപ്രവൈസർ & കോൺട്രാക്റ്റ് അസോസിയേഷൻ മയ്യിൽ ഏരിയാ കമ്മിറ്റി സൗജന്യമായി വയറിംഗ് നടത്തി


കമ്പിൽ :-
ഇടിമിന്നലേറ്റ് വയറിംഗ് കത്തിനശിച്ച വീടുകളിൽ സൗജന്യമായി വയറിംഗ് നടത്തി കൊടുത്ത് ഇലക്ട്രിക്ക് വയറിംഗ് സൂപ്രവൈസർ & കോൺട്രാക്റ്റ് അസോസിയേഷൻ മയ്യിൽ ഏരിയാ കമ്മിറ്റി മാതൃകയായി.

കമ്പിൽ ചെറുക്കുന്നിലെ കമ്പിൽ പി രാമചന്ദ്രൻ ,സി.കെ ബാലകൃഷ്ണൻ എന്നിവരുടെ വീട്ടിലെ വയറിംഗ് സംവിധാനം മുഴുവനായി കത്തി നശിച്ചിരുന്നു .മറ്റുവീടുകളിലും തകരാറ് സംഭവിച്ചിരുന്നു.

കമ്പിൽ പി രാമചന്ദ്രൻ ,സി.കെ ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിലേക്ക് വേണ്ടുന്ന മെയിൻ സുച്ച് അടക്കമുള്ള ഇലക്ട്രിക്ക് ഉപകരണങ്ങൾ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രമാണ് നൽകിയത്.

അസോസിയേഷൻ ഏരിയാ സെക്രട്ടറി ഏ.ഒ പവിത്രൻ  പ്രവർത്തകരായ സുബീഷ്, സനീഷ് എന്നിവരാണ് ജോലി നിർവ്വഹിച്ചത്

Previous Post Next Post