നാറാത്ത് :- അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനം നാറാത്ത് നടന്നു. പരിശീലനം നാറാത്ത് കൃഷിഭവനിലും കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിലുമായാണ് .പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമേശൻ ഉദ്ഘാടനം ചെയ്തു.
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയിലെ വിവിധ വിഷയ മേഖലകളിലായി എൻ അശോകൻ, കാണി ചന്ദ്രൻ, ശ്രീശൻ, ശശിധരൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.17 വാർഡുകളിൽ നിന്നായി 180 ഓളം പേർ പരിശീലനത്തിൽ പങ്കെടുത്തു. MLA കെ വി സുമേഷ് പരിശീലന പരിപാടിക്ക് ആശംസകൾ നേർന്നു.
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ അംഗനവാടി ജീവനക്കാർ,CDS അംഗങ്ങൾ, ICDS സൂപ്പർവൈസർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, RRT വോളന്റിയർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി നിരവധി പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.