അശാസ്ത്രീയ ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം : കണ്ണൂര്‍ തെക്കിബസാറില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു


കണ്ണൂര്‍ :
 - നിര്‍ദ്ദിഷ്ട തെക്കിബസാര്‍ - കാല്‍ടെക്‌സ് ഫ്‌ളൈ ഓവര്‍ അശാസ്ത്രീയവും വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതും ജനദ്രോഹമാണെന്നും ആരോപിച്ചു തെക്കിബസാര്‍ മുതല്‍ നോര്‍ത്ത് മലബാര്‍ ചേമ്ബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍ വരെയുള്ള റോഡരികിലെ വ്യാപാരികള്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ ഹര്‍ത്താല്‍ ആചരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി, തെക്കിബസാര്‍ ഫ്‌ളൈ ഓവര്‍ വിരുദ്ധസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അധികൃതര്‍ പദ്ധതിയുമായി മുന്‍പോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്.

കഴിഞ്ഞ ദിവസം താലൂക്ക് തഹസില്‍ദാറുടെ നേതൃത്വത്തില്‍ തെക്കിബസാറില്‍ നടത്തിയ സര്‍വേ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. സമരസമിതി നേതാവ് രാജീവന്‍ എളയാവൂര്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇതിനിടെയില്‍ ഉന്തും തള്ളും ബലപ്രായോഗവുമുണ്ടായി.

Previous Post Next Post