ശ്രീകണ്ഠപുരം:-സംസ്ഥാനപാതയിൽ കണിയാർവയലിൽ ആംബുലൻസ് നിയന്തണം വിട്ട് കാറിലും ബൈക്കിലുമിടിച്ച ശേഷം മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു.
കാർയാത്രികനായ കാലനാനിയിൽ ബിജു (41), ആംബുലൻസ് ഡ്രൈവർ കിരൺ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ഇരിക്കൂർ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ആസ്പത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
കാറിലിടിച്ചശേഷം റോഡരികിൽ നിർത്തിയിട്ട ബൈക്കിലും ഇടിച്ചാണ് മറിഞ്ഞത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്