മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രസ്ഥാലയത്തിൽ ഡിസംബർ ഒന്നുമുതൽ നാലുവരെ ഓൺലൈൻ ശാസ്ത്ര ക്ലാസ് പരമ്പര നടത്തുന്നു.
ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം എന്നിവ സംയുക്തമായാണ് 'നാം ജീവിക്കുന്ന ലോകം, നാം ജീവിക്കുന്ന കാലം' പരമ്പര സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനദിവസമായ ഒന്നിന് ബുധൻ'നാം ജീവിക്കുന്ന പ്രകൃതി ' എന്ന വിഷയത്തിൽ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി ടി വി നാരായണൻ വിഷയം അവതരിപ്പിക്കും. രണ്ടിന് വ്യാഴം രാത്രി എട്ടിന് പി ദിലീപ് കുമാർ മാഷാണ് അവതരണം. വിഷയം: നാം ജീവിക്കുന്ന ലോകം. മൂന്നാം ദിനമായ 3 ന് രാത്രി എട്ടിന് മുകുന്ദൻ മാസ്റ്ററാണ് അവതാരകൻ.വിഷയം: നാം ജീവിക്കുന്ന സമൂഹം. സമാപന ദിവസമായ നാലിന് രാത്രി എട്ടിന് പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി വി വി ശ്രീനിവാസൻ മാഷുടെ അവതരണം. വിഷയം: നാളത്തെ പുതു ലോകം.