മട്ടന്നൂർ - ഇരിട്ടി കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ



കണ്ണൂർ :- 
മട്ടന്നൂർ ഇരിട്ടി പ്രദേശങ്ങളിലും  കൊളച്ചേരി പദ്ധതിക്കും ജലവിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന മട്ടന്നൂർ  ഇരിട്ടി കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ClTU മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപെട്ടു

CITU ജില്ലാ വൈസ് പ്രസിഡൻറ് എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പി.പിഷനിൽ അധ്യക്ഷത വഹിച്ചു.

ടി.ആർ രജീഷ് പ്രവർത്തന റിപ്പോർട്ടും ,കെ - വിനോദ് കുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 

യാത്രയയപ്പ് സമ്മേളനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം എം.രതീഷ് ഉദ്ഘാടനം ചെയ്തു .സംസ്ഥാന കമ്മിറ്റി മെമ്പർ എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

എ.രാജു ,ടി.രമണി ,കെ.ജി മനോജ് കുമാർ ,കെ കെ സുരേഷ് ,എം രഘു ,എടയത്ത് മോഹനൻ ,കെ പ്രശാന്ത് പ്രസംഗിച്ചു.ഷബിനേഷ് നന്ദി പറഞ്ഞു.

ഭാരവാഹികൾ

പ്രസി: ഷബിനേഷ്

സെക്രട്ടറി  :കവിത.ടി

ട്രഷറർ :ഷനിൽ പി.പി




Previous Post Next Post