കൊളച്ചേരി :-പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ കരുമാരത്തില്ലം കോംപ്ലക്സിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. സൂപ്പർ മാർക്കറ്റിൻ്റെയും സൊസൈറ്റി ഓഫീസിൻ്റെയും ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കരുമാമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിക്ക് നൽകി ആദ്യ വിൽപന നടത്തികൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് ധനസഹായം വിതരണം നടത്തി.
സൊസൈറ്റി പ്രസിഡന്റ് പി വി വത്സൻ അധ്യക്ഷനായിരുന്നു.സെക്രട്ടറി കെ വി രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ എന്നിവരെ സൊസൈറ്റി ആദരിച്ചു.
കെ രമേശൻ, എൻ അനിൽകുമാർ, കെ എം ശിവദാസൻ, കെ കെ മുസ്തഫ, കെ വി ഗോപിനാഥൻ, ടി വി വേണുഗോപാൽ, വി ജനാർദനൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു. കെ എം വാസുദേവൻ നമ്പൂതിരി സ്വാഗതവും പി പി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.