കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

 

കുറ്റ്യാട്ടൂർ:-യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര വെള്ളുവയലിൽ നിന്നും ചെക്കിക്കുളത്തേക്ക് കാൽനട ജാഥ നടത്തി. 

കൊളച്ചേരി ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ എം ശിവദാസൻ ജാഥ ക്യാപ്റ്റൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂരിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി തീർത്ഥ നാരായണൻ സ്വാഗതം പറഞ്ഞു.

 യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, എൻ പദ്മനാഭൻ മാസ്റ്റർ, കെ സത്യൻ, സതീശൻ പി വി എന്നിവർ ആശംസയും ജനറൽ സെക്രട്ടറി രത്നരാജ് മാണിയൂർ നന്ദിയും പറഞ്ഞു.

Previous Post Next Post