കണ്ണൂർ :-കാഞ്ഞിരോട് നെഹർ കോളേജ് റാഗിംഗ് കേസിൽ ഒളിവിൽ പൊയ മുഖ്യ പ്രതി നടുവനാട് സ്വദേശി എൻ കെ മുഹമ്മദ് അൻഷിഫ് അറസ്റ്റിൽ.ഇതൊടെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം എഴായി.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെക്കിക്കുളം മാണിയൂർ തരിയേരി സ്വദേശി അർഷാദാണ് കോളേജിൽ വച്ച് റാഗിംങിന് ഇരയായത്.
സീനിയറായ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ വച്ച് മര്‍ദിക്കുക ആയിരുന്നു.പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് കാണിച്ച് ചക്കരക്കല്ല് പോലിസിൽ നൽകിയ പരാതിയിലാണ് പോലീസ് ഏഴ് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്.
ക്രൂര മര്‍ദനമേറ്റ അർഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.