മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാഗൺ ട്രാജഡി അനുസ്മരണം നടത്തി


മയ്യിൽ :-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വാഗൺ ട്രാജഡി അനുസ്മരണ പ്രഭാഷണവും മലബാർ കലാപ ഓർമ്മകളും  പങ്ക് വെച്ചു. ഡോ.എം.ടി നാരായണൻ  വിഷയാവതരണം നടത്തി.മലബാർ കലാപം അക്കാലത്തെ ഒറ്റപ്പെട്ട സംഭവമല്ല. പതിറ്റാണ്ടുകളായി ഉണ്ടായികൊണ്ടിരുന്ന നിരവധി കർഷക പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് അത്. ഇത്തരം പ്രക്ഷോഭങ്ങൾ പലവിധ ഘടകങ്ങൾ ഉൾച്ചേർന്ന് ഉണ്ടായതാണ്. ഏതെങ്കിലും ചില സംഭവങ്ങൾ മാത്രം അടർത്തിയെടുത്തു ഇതാണ് ശരിയെന്ന് വാദിക്കുന്നത് ചരിത്രവിരുദ്ധമാണ് ഡോ.എം.ടി നാരായണൻ പറഞ്ഞു. ഭൂതകാല സംഭവങ്ങളെ വർത്തമാന രാഷ്ടീയത്തിൽ ഉപയോഗിക്കുമ്പോൾ നാം അത്യന്തം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ചരിത്രത്തിൽ ദക്ഷിണേന്ത്യൻ ചരിത്രം വേണ്ടത്ര അടയാളപ്പെടുത്താതെ പോയതാണ് മലബാർ കലാപം ജനശ്രദ്ധ പിടിച്ചുപറ്റാതെ പോയതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് നടന്ന ചർച്ചയിൽ വി.പി ബാബുരാജൻ, പ്രദീപ് കുറ്റ്യാട്ടൂർ, കെ.വി യശോദ ടീച്ചർ, കെ.പി ലളിത, കെ.പി മജീദ് ,പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കെ.കെ ഭാസ്ക്കരൻ അദ്ധ്യക്ഷം വഹിച്ചു. പി.കെ പ്രഭാകരൻ സ്വാഗതവും, കെ.സജിത നന്ദിയും പറഞ്ഞു.


Previous Post Next Post