കൊളച്ചേരി:- അതിദരിദ്രരെ കണ്ടെത്തൽ പ്രക്രീയയുടെ ഭാഗമായുള്ള വാർഡ് തല ജനകീയ സമിതികൾക്കുള്ള പരിശീലനം കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ ബുധനാഴ്ചആരംഭിച്ചു.
ഒന്നു മുതൽ ആറു വാർഡുകളിലെ പ്രത്യേകം തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾക്കായാണ് ആദ്യ ദിനം പരിശീലനം നൽകിയത്. 7മുതൽ 12 വരെ വാർഡിലെ ജനകീയ സമിതി അംഗങ്ങൾക്ക് രണ്ടാം ദിവസവും 13 മുതൽ 17 വരെ മൂന്നാം ദിവസവുമായി മൂന്നു ദിവസമായാണ് പരിശീലനം നടക്കുക.
പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു .ക്ഷേമ കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ വി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അസി.സെക്രട്ടറി ശിവാനന്ദൻ സി ചടങ്ങിന് സ്വാഗതം പറഞ്ഞു.