കൊളച്ചേരി :- ബൈക്ക് യാത്രക്കിടെ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന മുല്ലക്കൊടി റൂറൽ ബാങ്ക് ജീവനക്കാരി ശൈലജ നിര്യാതയായി. കമ്പിൽ പാട്ടയം സ്വദേശിയാണ്.
വ്യാഴാഴ്ച രാവിലെ നാലാം പിടികയിൽ വച്ചായിരുന്നു അപകടം നടന്നത്. രാവിലെ ബേങ്കിലേക്ക് മകൻ്റെ ബൈക്കിൽ ജോലിക്ക് വരവെയാണ് അപകടം സംഭവിച്ചത്.തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
CPM പാട്ടയം മേലെ ബ്രാഞ്ച് അംഗവും ഗായികയുമാണ് ശൈലജ.
ഭർത്താവ് അശോകൻ പരാലിസിസ് ബാധിച്ച് ഏറെക്കാലമായി ചികിത്സയിലാണ്.
മക്കൾ :- അനുശ്രീ, ശ്രീരാഗ് (രണ്ടു പേരും വിദ്യാർത്ഥികൾ )
മൃതദേഹം നാളെ ചൊവ്വാഴ്ച രാവിലെ 11.30 മുതൽ കൊളച്ചേരി മുക്ക് മുല്ലക്കൊടി റൂറൽ ബേങ്കിന് മുന്നിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് പാട്ടയത്തുള്ള വീട്ടിലെത്തിക്കുന്ന മൃതദേഹം അന്ത്യോപചാരങ്ങൾക്ക് ശേഷം കൊളച്ചേരി മുക്കിലുള്ള സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.